പരീക്ഷ സംബന്ധിച്ച് സംശയം ചോദിക്കാനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 67 വർഷം തടവ്

 പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. ഒപ്പം 80,000 രൂപ പിഴയും ശിക്ഷ. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദി(49)നെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.

മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവര്‍ത്തിക്കേണ്ടവരില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ കരുതൽ വേണമെന്നും വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു.

പരീക്ഷാ കാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാര്‍ഥിയെ റഷീദ് മദ്രസയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കയായിരുന്നു. 2020 ഓഗസ്റ്റ് 25-നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കി. വിചാരണയ്ക്കിടെ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...