മേഘാലയയില്‍ ബിജെപിയ്ക്ക് സ്വന്തം നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എങ്കിലും അവരുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. മൊത്തം 60 സീറ്റുകളാണ് ഉള്ളത്.
2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. പക്ഷെ എന്‍പിപിയും യുഡിപിയും ബിജെപിയുമായി കൂട്ടുമുന്നണി സര്‍ക്കാരാണ് ഉണ്ടായത്.
ഈ തിരഞ്ഞെടുപ്പിൽ എന്‍.പി.പിയും ബി.ജെ.പിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്. പക്ഷെ ബി ജെ പിയുടെ സ്വന്തം നിലയ്ക്കുള്ള തന്ത്രങ്ങൾ വിലപ്പോയില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. 2018-ല്‍ ബി.ജെ.പിയ്ക്ക് വിജയിക്കാന്‍ സാധിച്ചത് രണ്ടു സീറ്റില്‍ മാത്രമായിരുന്നു. സീറ്റിന്റെ എണ്ണം രണ്ടക്കം കടത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ തന്ത്രങ്ങൾ മെനഞ്ഞത്.
മേഘാലയയിലും സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് നാലിടത്തുമാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.
എന്‍ .ഡി.എയുടെ ഭാഗമായിരുന്ന യു.ഡി.പി. ഒന്‍പതിടത്തും ലീഡ് ചെയ്യുന്നുണ്ട്. വി.പി.പി. മൂന്നിടത്തും പി.ഡി.എഫ്. രണ്ടിടത്തും ലീഡ് ചെയ്യുന്നു.


