പീഡന ആരോപണത്തിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫുള്‍ബാക്ക് അഷ്റഫ് ഹക്കീമിക്കെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി. വ്യാഴാഴ്ച താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍
ക്രിമിനൽ കേസ് ചുമത്തിയത്.
എന്നാല്‍ വെള്ളിയാഴ്ച രാവിലെ പിഎസ്ജിക്കായി താരം പരിശീലനത്തിനിറങ്ങിയിരുന്നുവെന്നും ഫ്രഞ്ച് മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബ് ഹക്കീമിക്ക് ഒപ്പം രംഗത്ത് എത്തിയിട്ടുമുണ്ട്. അപമതി ഉണ്ടാക്കാൻ ശ്രമിക്കുന്ന റാക്കറ്റിൻ്റെ പ്രവർത്തി എന്നാണ് കേസിനെ വിശേഷിപ്പിച്ചത്.
ഇതിനിടെ കേസ് വാർത്തയായതോടെ ഹക്കീമിയുടെ കാമുകി ഹിബ അബോക്ക് തെറ്റി പിരിഞ്ഞതായും വാർത്ത വന്നു. അവരുടെ ഒന്നിച്ചുള്ള ഇൻസ്റ്റാ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതോടെയാണ് ഇത്.
ഫെബ്രുവരി 25 നാണ് കേസിന് ആസ്പദമായ സംഭവം. ഫ്രാന്‍സിലെ ബുലോയ്നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ച് പീഡനം നടന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന് പിന്നാലെ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
എന്നാല്‍ പരാതി നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്ന് പബ്ബിക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് ക്ലബ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
തിങ്കളാഴ്ച പാരിസില്‍ വെച്ച് നടന്ന ഫിഫ ബെസ്റ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ ഹക്കീമി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇലവനിലും ഹക്കീമി ഇടംനേടി. മൊറോക്കോയെ ലോക കപ്പ് ഫുട്ബോൾ സെമിയിൽ എത്തിച്ച് ചരിത്രത്തിൽ ഇടം നേടിയ താരമാണ്.


