എല്‍.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ഇനിയും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്.
സംസ്ഥാനത്തെ സ്കൂളുകളിലെ നാല്, ഏഴ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലോവര്‍, അപ്പര്‍ പ്രൈമറി സ്കൂള്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്ക് തുക നൽകിയില്ല. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ഇത് കടുത്ത അമർഷത്തിന് ഇടയാക്കി.
സ്കൂൾ വിദ്യർഥികൾ വളരെ ആവേശത്തോടെയും കഠിനമായി പരിശീലിച്ചുമാണ് സ്കോളർഷിപ്പിനായി പഠിച്ചത്. എന്നാൽ ഇത്രയും കാലമായിട്ടും റിസൾട്ട് മാത്രമാണ് അവർക്ക് കിട്ടിയത്. നൽകാം എന്ന് പരീക്ഷാ സമയത്ത് വാഗ്ദാനം നൽകിയ തുക അനുവദിച്ചില്ല. കുട്ടികളെ കബളിപ്പിക്കയായിരുന്നു എന്ന് വരെ ഇതിന് എതിരെ പരാതിയുണ്ടായി
ഈ വര്‍ഷത്തെ പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. പരീക്ഷാ തീയ്യതിയും ടൈം ടേബിളും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും സ്കോളര്‍ഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകുന്നതിന് കാരണമായതെന്നും മന്ത്രി അറിയിച്ചു.

