ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ബലാത്സഗവും പീഡനവും നടന്നതിന് തെളിവില്ലെന്ന് ഉത്തർപ്രദേശിലെ എസ്.സി. – എസ്.ടി. കോടതി. കേസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. യു പി പൊലീസ് നൽകിയ കുറ്റപത്രത്തിൽ കുട്ടി മരിക്കാനിടയാക്കിയ സംഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് വ്യക്തമാവുന്നത്.
കൂട്ട ബലാത്സംഗത്തിനിരയായി എന്നതിന് മെഡിക്കൽ രേഖകൾ കുറ്റപത്രത്തിൽ ഇല്ലായിരുന്നു. പെൺകുട്ടിയുടെ പ്രാഥമിക മൊഴിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് സ്പെഷ്യൽ ജഡ്ജ് ത്രിലോക് പാൽ സിങിന്റെ വിലയിരുത്തൽ. സംഭവത്തിൽ പ്രതികളിൽ മൂന്ന് പേരെ വെറുതെ വിട്ടുകൊണ്ടുള്ള 167 പേജടങ്ങുന്ന വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൂട്ട ബലാത്സംഗം ക്രൂരമായ കൊലപാതം, എന്നിട്ടും ഒരാൾക്കെതിരെ നരഹത്യാ കുറ്റം മാത്രം
സംഭവത്തിന് ശേഷം എട്ട് ദിവസം പെൺകുട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സമയങ്ങളിൽ ഒന്നും തന്നെ പ്രതിക്ക് തന്നെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നു എന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി വനിതാ കോൺസ്റ്റബിളിന് മൊഴി നൽകിയപ്പോൾ കൂട്ട ബലാത്സംഗത്തെക്കുറിച്ച് യാതൊന്നും തന്നെ രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രതി സന്ദീപിന്റെ പേര് മാത്രമായിരുന്നു പെൺകുട്ടി പരാമർശിച്ചതായി രേഖപ്പെടുത്തിയത്. ഒരാൾക്ക് മാത്രം ശിക്ഷ വിധിക്കയും മൂന്നു പേരെ തെളിവില്ലാതെ വെറുതെ വിടുകയും ചെയ്ത കോടതി ഇത് കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല, ബലാത്സംഗത്തിനിരയായി എന്നതിന് മതിയായ മെഡിക്കൽ രേഖകൾ ഉണ്ടായിരുന്നില്ല എന്നും കോടതി പറഞ്ഞു. നാല് പേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് മൊഴിമാറ്റി പറയിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണം.
നാവ് കടിച്ചു മുറിച്ചു, നട്ടെല്ല് തകർത്തു, പക്ഷെ… പ്രതികൾക്ക് എതിരെ തെളിവില്ല
രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കേസിലെ മറ്റുപ്രതികളായ രവി, ലവ്കുഷ, രാമു എന്നിവരാണ് കുറ്റവിമുക്തരായവര്‍. രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.
. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പ്രതികരിച്ചു.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കയും ചെയ്തതായായിരുന്നു കേസ്. ലോകം മുഴുവൻ പ്രതിഷേധം ഉയർന്ന കേസാണ്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പൊലീസ് കാവലിൽ കുടുംബത്തെ അറിയിക്കാതെ ദഹിപ്പിക്കുകയായിരുന്നു. പിന്നീട് സുരക്ഷയ്ക്ക് എന്ന പേരിൽ കുടുംബത്തെ പൊലീസ് കാവലിൽ വീടിനകത്ത് കുരുക്കി.
CBI സമർപ്പിച്ചത് 2000 പേജുള്ള കുറ്റപത്രം ഇതിൽ 700 രേഖകൾ, എന്നിട്ടും തെളിവില്ലെന്ന്
അന്നത്തെ പൊലീസ് എ ഡി ജി പി പ്രശാന്ത് കുമാർ ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സംഭവം കഴിഞ്ഞ് 11 ദിവസം കഴിഞ്ഞാണ് ഇതിനുള്ള ഫൊറൻസിക് പരിശോധന നടത്തിയത് എന്നത് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. സപ്തംബർ 24 നാണ് കുട്ടി മരിക്കുന്നത് എന്നാൽ അടുത്ത മാസം ബി ജെ പി എംഎൽഎയുടെ നേതൃത്വത്തിൽ മേൽജാതി ഗ്രാമത്തിൽ പ്രതികൾക്ക് അനുകൂലമായി പൊതു സമ്മേളനം -സപ്പോർട്ട് മീറ്റിങ് – നടത്തിയത് വാർത്തായായിരുന്നു. (https://timesofindia.indiatimes.com/india/hathras-case-cbi-charges-four-with-gang-rape-murder/articleshow/79806505.cms)
60 താക്കൂർ കുടുംബവും നാല് ദലിത് കുടുംബവും ഉൾപ്പെടുന്നതാണ് ഇവരുടെ ഗ്രാമം.
https://thewire.in/law/hathras-gang-rape-cbi-chargesheet-up-police കേസ് നേരത്തെ അട്ടിമറിക്കപ്പെട്ട ?


