സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ റെക്കോഡ് നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യും.
25-ന് രാവിലെ 11-ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കിയാണ് സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കും.
സ്കൂളിനു സമീപത്തുള്ള ഏലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി. ശിവന്‍കുട്ടി, മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. സമീപത്തെ മുഴുവന്‍ സ്കൂളുകളിലെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.


