നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി NTA നടത്തുന്ന ദേശീയ ബിരുദ പൊതുപരീക്ഷ (കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- CUET-UG യ്ക്കായി അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ അവസരം. തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റി കോളിജ്, കോഴ്സ്, ഐശ്ചിക വിഷയങ്ങള്‍ എന്നിവ മാറ്റി നൽകാം.
ഓരോ സര്‍വകലാശാലയുടെയും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടെ ലഭ്യമായ പ്രോഗ്രാമുകളുടെ യോഗ്യതാ മാനദണ്ഡങ്ങളും എഴുതേണ്ട പരീക്ഷയും അറിയാം. www.cuet.samarth.a-c.in-ല്‍ സര്‍വകലാശാലകളുടെ ലിസ്റ്റും അവിടെ ലഭ്യമായ കോഴ്സ് വിവരങ്ങളും ലഭ്യമാണ്.
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET). രാജ്യത്തെ 44 കേന്ദ്രസര്‍വകലാശാലകളിലേക്കും വിവിധ സംസ്ഥാന /കല്പിത /സ്വകാര്യ സ്ഥാപനങ്ങളിലേക്കും CUETUG സ്കോര്‍ അടിസ്ഥാനപ്പെടുത്തിയാണ് ബിരുദ പ്രവേശനം നല്‍കുന്നത്. വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഈ പ്രവേശനപരീക്ഷ വഴി സാധ്യമാണ്. മെയ് 21 നും 31-നും ഇടയിലായിരിക്കും പരീക്ഷ


