എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.
BBC ഡോക്യുമെന്ററിയിൽ തുടങ്ങി സവർക്കർ ആരാധന വെളിപ്പെടുത്തി സീറ്റുറപ്പിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് അനില്‍ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനില്‍ ആന്റണി കണ്ടിരുന്നു.
മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. തുടർന്ന് അനില്‍ ആന്റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. പിന്നീട് പാര്‍ട്ടി വിടുകയും ചെയ്തു.
അടുത്തിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പുകഴ്ത്തി നിലപാട് തെളിയിച്ചു.
രാഹുല്‍ ഗാന്ധി പരിഹസിച്ച് വിദ്വേഷ പക്ഷത്തും കയ്യടി നേടി. ഇതിന് പിന്നാലെ സവര്‍ക്കറെ പിന്തുണച്ച് താത്വിക പക്ഷത്തെ കൂറും ഉറപ്പിച്ചു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപിയിലേക്ക് ഔദ്യോഗിക പ്രവേശനം.


