കുടുംബശ്രീ കൂട്ടായ്മകളുടെ പ്രവർത്തന രേഖകൾ പൂർണ്ണമായും ഡിജിറ്റിലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ ആപ്പ് സംവിധാനം വഴി സുതാര്യമാവും. വായ്പ നൽകുന്നതിലെ ക്രമക്കേട് അടക്കം കണ്ടെത്താനുള്ള എളുപ്പമാവും ഇത് എന്നാണ് വിശദീകരണം.
സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ് മേൽനോട്ട സംവിധാനങ്ങളുമുണ്ട്. അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍. ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങള്‍ എന്നിവ പൂർണമായി ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയൽകൂട്ടങ്ങള്‍ രജിസ്റ്ററിൽ എഴുതി മേൽ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാർഷിക ഓഡിറ്റ് മാത്രമാണുള്ളത്.
പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങളെ തുടർച്ചയായി മനസിലാക്കാൻ കഴിയും. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ കേന്ദ്രസർക്കാരിന്റെ ലോക്കോസ് എന്ന മൊബൈൽ ആപ്പ് വഴിയാണ് കുടുംബശ്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ആദ്യം അയൽകൂട്ടങ്ങളുടെ പേര്, അംഗങ്ങള്‍ എന്നിവ ആപ്പിൽ രേഖപ്പെടുത്തും. അതിന് ശേഷം സാമ്പത്തിക വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതിനായി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിട്ടുണ്ട്.
. ജൂലൈ31ന് മുമ്പ് അയൽകൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍ ആപ്പിൽ ഉള്‍പ്പെടുത്തും. ഇതിനു ശേഷം മേൽഘടകങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ വരെ കൃത്യമായി അറിയാൻ പുതിയ ആപ്പുവഴി കഴിയും. സാമ്പത്തിക ക്രമക്കേടുകളും തടയാനും കഴിയും. കേരളത്തിലെ ദാരിദ്ര്യ നിർമാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്.


