ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി. പുലർച്ചെ മുതൽ പല ഉപയോക്താക്കൾക്കും സേവനം ലഭ്യമാകുന്നില്ല. ( chat gpt down ) അഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ വന്നു നിറഞ്ഞു
ചാറ്റ് ജിപിടിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം ലഭിക്കാതെ ടൈപ്പിംഗ് ചിഹ്നം മാത്രമാണ് കാണിക്കുന്നത്. ആദ്യം പലരും ഇന്റർനെറ്റ് പ്രശ്നമാകുമെന്ന് കരുതിയെങ്കിലും എന്നാൽ പ്രശ്നം ചാറ്റ് ജിപിടിയുടേതാണെന്ന് മനസിലാവുകയായിരുന്നു.
ഡൗൺ ഡിടക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വിറ്ററിൽ സ്ക്രീൻ ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.


