കാബിനുള്ള ബസുകളില്‍ (ടൂറിസ്റ്റ് കോണ്‍ട്രാക്ട് കാര്യേജുകള്‍) ഡ്രൈവര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത റൂട്ട് സര്‍വീസ് ബസുകളിൽ ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം എന്നും നിബന്ധനയുണ്ട്.
കേന്ദ്ര ഗതാഗത നിയമമനുസരിച്ചാണ് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം നടപ്പാക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്യുന്നതും പതിവായിരുന്നു.
ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്കും നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ക്യാമറ വന്നതോടെ ഹെവി വാഹനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന രീതി നടക്കില്ല. വിശേഷിച്ചും ലോറികളും സ്വകാര്യ ബസുകളും റഡാറിൽ വരും.
ബസ്സപകടങ്ങളില്‍ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ചുപോകുന്നത് ഒഴിവാക്കാനാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്‍.ടി.സി. ബസിനുപിന്നില്‍ ഇടിച്ചപ്പോഴേ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ച് താഴെവീണിരുന്നു. ടൂറിസ്റ്റ് ബസ് നിയന്ത്രണംതെറ്റി മുന്നോട്ടോടിയാണ് മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് നിയന്ത്രണം നഷ്ടമായാലും സീറ്റിലുണ്ടെങ്കില്‍ പിന്നീട് വാഹനം നിയന്ത്രിക്കാനാകും എന്ന സൌകര്യമുണ്ടെന്ന കാര്യവും ചൂണ്ടി കാട്ടി


