അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ഇതിനിടെയാണ് ‘9YearsOfIndiaFirst’ എന്ന ഹാഷ്‌ടാഗോടെ പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ പ്രതികരണം.
ആത്മനിർഭർ ഭാരത് മുതൽ മേക്ക് ഇൻ ഇന്ത്യ വരെയുള്ള ഓരോ മുന്നേറ്റവും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണ്. ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും രാജ്യം ആദ്യം എന്ന നയം പിന്തുടരുകയും ചെയ്യുന്നതാണ് തൻ്റെ സർക്കാർ എന്നും അവകാശപ്പെട്ടു.


