ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മിഷന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് ഉത്തരവിറക്കി. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ 21-ാം നിയമ കമ്മിഷന് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 2018-ല്‍ പൊതുജനാഭിപ്രായംആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യത്തിലും വിഷയം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മിഷന് ഉത്തരവില്‍ പറയുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരാഞ്ഞുള്ള ഉത്തരവ് വന്നിരിക്കുന്നത്. 22-ാമത് നിയമ കമ്മിഷനാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് വീണ്ടും നിര്‍ദേശങ്ങള്‍ ആരാഞ്ഞിരിക്കുന്നത്.
സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ കുറ്റം ഇനിയും ശക്തമാക്കി നടപ്പാക്കണം എന്നു പറഞ്ഞതിന് പിന്നാലെ
രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്ര നിയമ കമ്മിഷന്റെ ശുപാർശ ചെയ്തത് ചർച്ചയായിരുന്നു. ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. വലിയ രീതിയിലുള്ള ദുരുപയോഗം കണക്കിലെടുത്ത് നിയമം സുപ്രീംകോടതി മരവിപ്പിച്ചതിനിടെയാണ് ശുപാർശ നൽകിയത്.
നിയമം കര്‍ക്കശമാക്കുന്ന ശുപാര്‍ശകളാണ് നിയമകമ്മീഷന് സമര്‍പ്പിച്ചത്. നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ 3 വര്‍ഷമാണ്. എന്നാൽ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. കർശനവ്യവസ്ഥകളോടെ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിയമ കമ്മീഷന് വ്യക്തമാക്കുന്നു.
എഫ്.ഐ.ആര് രെജിസ്റ്റര്‍ ചെയ്യും മുമ്പ് പ്രാഥമിക അന്വേഷണം നടത്തി കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ റിപ്പോര്‍ട്ട് പരിശോധിച്ച് അനുമതി ന്കിയ ശേഷം മാത്രമേ എഫ്.ഐ.ആര് രെജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. കൊളോണിയല്‍ നിയമമാണെന്നത് കൊണ്ട് മാത്രം നിയമം റദ്ദാക്കേണ്ടെന്ന് കമ്മീഷന് പറയുകയും ചെയ്തു. ഇതേ കമ്മീഷനാണ് സിവിൽ കോഡിലും അഭിപ്രായം ആരാഞ്ഞിട്ടുള്ളത്.
നിമയ കമ്മീഷൻ്റെ കാലാവധി നീട്ടി നൽകി
ഇന്ത്യയുടെ 22ാമത് നിയമ കമ്മീഷന്റെ കാലാവധി 2024 ആഗസ്ത് 31 വരെ നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. കമ്മീഷന്റെ മൂന്ന് വര്‍ഷത്തെ കാലാവധി ഫെബ്രുവരി 20ന് അവസാനിച്ചതാണ്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടിനല്‍കിയത്.
നാലുവര്‍ഷത്തിന് ശേഷം 2020 ഫെബ്രുവരി 21നാണ് 22ാമത് ലോ കമ്മീഷന് രൂപീകരിച്ചത്. 2022 നവംബര്‍ 9ന് കേന്ദ്രസര്‍ക്കാര്‍ 22ാമത് ലോ കമ്മീഷന് ചെയര്‍പേഴ്സനായി കര്‍ണാടകയിലെ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയെയും മറ്റ് അഞ്ച് അംഗങ്ങളെയും നിയമിച്ചിരുന്നു. കമ്മീഷന് ചെയര്‍പേഴ്സനും അംഗങ്ങളും അടുത്തിടെയാണ് ചുമതലയേറ്റത്. പ്രസക്തമല്ലാത്ത നിയമങ്ങള്‍ കണ്ടെത്തുകയും നിര്‍ദേശ തത്വങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമാമാവുന്ന പുതിയ നിയമനിര്‍മാണങ്ങള്‍ നിര്‍ദേശിക്കുകയെന്നതാണ് നിയമകമ്മീഷന്റെ ചുമതല.
ലോ കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയം 22ാമത് നിയമ കമ്മീഷന് പരിഗണനയ്ക്കായി എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍


