കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിൽ പുതിയ രാഷ്ട്രീയ അടവുമായി ബി ജെ പി. എന്തിനാണ് അവരെ കണ്ടുമുട്ടിയതെന്നും യോഗത്തിൽ എന്താണ് സംസാരവിഷയമായതെന്നും രാഹുൽ വെളിപ്പെടുത്തണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങൾക്ക് മുന്നിലാണ് വെളിപ്പെടുത്തൽ എന്ന മുഖവുര നൽകി പുതിയ രാഷ്ട്രീയ കരുക്കൾ പുറത്തിറക്കിയത്.
ശതകോടീശ്വരന്‍ ജോര്‍ജ് സോറോസുമായുള്ള സുനിതാ വിശ്വനാഥിന് ബന്ധം ഉണ്ട്. ഇത് പറഞ്ഞാണ് സ്മൃതി ഇറാനി ആരോപണങ്ങൾക്ക് ഊന്നൽ നൽകുന്നത്. അഫ്ഗാന്‍ വുമണ്‍ ഫോര്‍വേര്‍ഡ് എന്ന സംഘടനയുടെ സഹസ്ഥാപകയാണ് സുനിത. യു.എസ് ആസ്ഥാനമായുള്ള ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്.
ഈ സംഘടന ജോർജ് സോറോസിൽ നിന്ന് സഹായം സ്വീകരിച്ചു എന്നത് മുൻനിർത്തിയാണ് വെളിപ്പെടുത്തലിന് പിന്തുണ തേടിയത്.
അദാനി ബന്ധം തുറന്നു കാട്ടി, നരേന്ദ്ര മോഡിയെ ജനാധിപത്യ വിരുദ്ധൻ എന്നു വിശേഷിപ്പിച്ചു.
ഹംഗേറിയന്‍ വംശജനായ യു.എസ്. ശതകോടീശ്വരനും നിക്ഷേപകനുമാണ് 92 വയസ്സുകാരനായ ജോര്‍ജ് സോറോസ്. ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ അദാനി വിഷയത്തില്‍ നടത്തിയ പ്രതികരണമാണ് ജോര്‍ജ് സോറോസിനെതിരെ ആക്രമണങ്ങൾക്ക് മുന കൂട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യവാദിയല്ല എന്ന് അദ്ദേഹം തുറന്ന് വിശേഷിപ്പിച്ചിരുന്നു. അദാനി ബന്ധം വെളിപ്പെട്ടതോടെ പ്രധാനമന്ത്രി പുലർത്തിയ മൗനവും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
പുതിയ കമ്പയിന് മുനെയാരുക്കാൻ സ്മൃതി ഇറാനി
രാജ്യത്തെ ജനങ്ങള്‍ക്ക് ജോര്‍ജ് സോറോസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പിന്നെ എന്തിനാണ് രാഹുല്‍, സോറോസിന്റെ സഹായിയെ കണ്ടത്. ഒരു സംസ്ഥാനത്ത് ഭരണം ലഭിച്ചാലും സത്യത്തെ അടിച്ചമര്‍ത്താന്‍ തങ്ങൾക്ക് സാധിക്കുമെന്ന് ഗാന്ധികുടുംബം തെളിയിച്ചു.
ജമാഅത്തുമായി ബന്ധമുള്ളവരാണ് യോഗം സംഘടിപ്പിച്ചതെന്നും സോറോസുമായി ബന്ധമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തതെന്നുമാണ് സ്മൃതി ഇറാനി തുടർന്ന് കണ്ടെത്തലായി അവതരിപ്പിപ്പച്ചത്
സുനിത വിശ്വനാഥിന് പുറമെ തസീം അൻസാരി, സലിൽ ഷെട്ടി എന്നിവരുടെ പേരുകളും സ്മൃതി ഇറാനി പരാമർശിച്ചു. രാഹുലിന്റെ ന്യൂയോർക്ക് യോഗത്തിന്റെ രജിസ്ട്രേഷനായി അൻസാരിയുടെ പേരും നമ്പറും നൽകിയിരുന്നുവെന്നതും ഇറാനി പറഞ്ഞു. ഇദ്ദേഹത്തിന് ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക എന്ന സംഘടയുമായി ബന്ധമുണ്ട് അവർ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള സലിൽ ഷെട്ടിയുടെ ഫോട്ടോ എല്ലായിടത്തും പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ജോർജ് സോറോസ് പണം മുടക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റാണ് അദ്ദേഹം. ഇതൊക്കെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരുമായി രാഹുലിൻ്റെ ബന്ധം എന്താണെന്നും ഇവയുടെ എല്ലാം പശ്ചാത്തലത്തിൽ സ്മൃതി ഇറാനി ചോദ്യം ഉന്നയിച്ചു.
അദാനിയിൽ തുടങ്ങിയ കലിപ്പ് രാഹുലിനെ കൂട്ടിക്കെട്ടി
അദാനി ഹിൻഡൻബർഗ് വിവാദത്തിന് പിന്നാലെ നടത്തിയ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായ വ്യക്തിയാണ് ജോർജ് സോറോസ്. 2023 ഫെബ്രുവരിയിൽ, മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിന് മുന്നോടിയായുള്ള ഒരു പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യവാദിയല്ലെന്നും അദാനിയുമായുള്ള ഇടപാട് ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതിൽ തുറക്കുമെന്നും സോറോസ് പറഞ്ഞു. പിന്നാലെ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സോറോസ് എന്ന് ബിജെപി ആരോപിച്ചു.
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെയാണ് സോറോസ് ലക്ഷ്യമിടുന്നതെന്ന് സ്മൃതി ഇറാനി മുമ്പ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ‘ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ ജോർജ് സോറോസ് എന്ന വ്യക്തിയുടെ കീഴിലുള്ള ഒരു വിദേശ ശക്തി നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് സോറോസ് വ്യക്തമാക്കി’. തന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംവിധാനം ഇന്ത്യയിൽ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും സോറോസ് ശ്രമിക്കുകയാണെന്നും സ്‌മൃതി ഇറാനി പറഞ്ഞിരുന്നു.


