അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. ലോസ് ആഞ്ജൽസിൽ സിനിമാ ചിത്രീകരണ വേളയിലാണ് അപകടം. മൂക്കില്‍ നിന്ന് ചോരവന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് മാറാന്‍ ഡോക്ടര്‍മാര്‍ അടിന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചു.
ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന സിനിമയുടെ സെറ്റിലായിരുന്നു.
ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. ഇപ്പോൾ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.


