Friday, February 20, 2026

പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും, അവധി പ്രഖ്യാപിച്ച ജില്ലകളിൽ മറ്റന്നാൾ

 സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളെ കാണും. അതേസമയം, മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ്
വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെറിറ്റ് സീറ്റില്‍ 2,63,688 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3,574, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901, മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735, അണ്‍ എയ്ഡഡില്‍ 11,309 വിദ്യാര്‍ഥികളും പ്രവേശനം നേടി. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 22,145 പേര്‍ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ സമര്‍പ്പണം ജൂലായ് എട്ടു മുതല്‍ 12 വരെയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...