ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. കാസര്‍കോട് ഒഴികെയുള്ള അഞ്ചു ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ പ്രവർത്തിക്കും.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് ആലപ്പുഴ, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍വകലാശാല/ പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറും അറിയിച്ചു. അങ്കണവാടികള്‍, ഐ.സി.ഇസ്.ഇ, സി.ബി.എസ്.ഇ, മദ്രസകള്‍ എന്നിങ്ങനെ എല്ലാ വിദ്യാലയങ്ങളും അവധി അറിയിപ്പ് പാലിക്കണം.


