
സി.യു.ഇ.ടി.-യു.ജി. 2023- പ്രവേശന പരീക്ഷാ ഫലം പ്രസിധീകരിച്ച സാഹചര്യത്തിൽ ഇനി നടപടികൾ അതത് സർവകലാശാലകളും സ്ഥാപനങ്ങളുമാണ് നടത്തുക. മെറിറ്റ് പട്ടിക എൻ.ടി.എ. സ്കോർ അടിസ്ഥാനമാക്കി അതത് സർവകലാശാലകളും സ്ഥാപനങ്ങളും തയ്യാറാക്കും. അതനുസരിച്ചാണ് പ്രവേശനം കാൾ ചെയ്യുക. കൗൺസിലിങ് സമയക്രമവും ഇവർതന്നെയാണ് നിശ്ചയിക്കുക.
എൻ ടി എ പ്രവേശന പരീക്ഷാ ഏജൻസി മാത്രം
പരീക്ഷയുടെ നടത്തിപ്പുചുമതല, ഫലപ്രഖ്യാപനം എന്നിവ മാത്രമാണ് എൻ.ടി.എ.യ്ക്കുള്ളത്.പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ മനസ്സിലാക്കി പ്രക്രിയയിൽ പങ്കെടുക്കണം.
പരീക്ഷയുടെ പരിധിയിൽ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ, മറ്റ് സർവകലാശാലകൾ/സ്ഥാപനങ്ങൾ/ ഓർഗനൈസേഷനുകൾ/ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെ 249 സ്ഥാപനങ്ങളിലെ ബിരുദതല പ്രോഗ്രാം പ്രവേശനം ഉൾപ്പെടുന്നു. ഇവർക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് മെറിറ്റ് പട്ടിക തയ്യാറാക്കുന്നതിനാണ് പരീക്ഷ നടത്തിയത്.
ഓരോ കുട്ടിയുടെയും ഒരു പേപ്പറിലെ പെർസന്റൈൽ സ്കോർ ആയാണ് ഫലം പ്രസിദ്ധീകരിച്ചത്. ആ പേപ്പർ അഭിമുഖീകരിച്ചവരിൽ പരീക്ഷാർഥിയുടെ ആപേക്ഷിക സ്ഥാനമാണ് പെർസന്റൈൽ രീതിയിലുള്ള എൻ.ടി.എ. സ്കോർ സൂചിപ്പിക്കുന്നത്. അത് പരീക്ഷയിൽ ലഭിച്ച യഥാർഥ സ്കോർ/മാർക്ക് അല്ല.
മൊത്തം 14,99,790 പേരാണ് 48,779 യുണീക് സബ്ജക്ട് കോമ്പിനേഷനുകളിൽ 64,35,114 ടെസ്റ്റ് പേപ്പറുകളിലായി പരീക്ഷ അഭിമുഖീകരിച്ചത്. 2305 ചോദ്യപ്പേപ്പറുകൾ പരീക്ഷയ്ക്ക് ഉപയോഗിച്ചു. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപ്പേപ്പറുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ 285-ഉം വിദേശത്ത് 23-ഉം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഓരോ വിഷയത്തിനും വിവിധ സെഷനിൽ/ദിവസങ്ങളിൽ പരീക്ഷ നടത്തിയിരുന്നു.
മലയാളത്തിൽ എഴുതിയത് 6306 പേർ
മലയാളം ചോദ്യപ്പേപ്പറുകൾ ആവശ്യപ്പെട്ട് രജിസ്റ്റർചെയ്തവർ 6306 പേരാണ്. ഇതിൽ 3725 പേർ പരീക്ഷ അഭിമുഖീകരിച്ചു.ഇക്വി-പെർസന്റൈൽ രീതിയിൽകൂടിയാണ് ഒരു പരീക്ഷാർഥിയുടെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക് കണ്ടെത്തിയിരിക്കുന്നത്.
ഇതിലേക്ക് ഒരു വിഷയത്തിൽ പല ദിവസങ്ങളിലായി, നിശ്ചിത സെഷനുകളിൽ പരീക്ഷ അഭിമുഖീകരിച്ച പരീക്ഷാർഥികളുടെ പെർസന്റൈൽ സ്കോറാണ് ഉപയോഗിച്ചത്. ഈ പ്രക്രിയയുടെ വിശദാംശങ്ങൾ cuet.samarth.ac.in/ ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.ആൻസർ കീ ചലഞ്ച് ചെയ്യാൻ അവസരം നൽകിയിരുന്നു. 3886 യുണീക് ചലഞ്ചുകൾ ലഭിച്ചു. ഇവ പരിശോധിച്ചാണ് അന്തിമ ഉത്തരസൂചിക തയ്യാറാക്കിയത്.


