ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബി ജെ പിയിലെ ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടിയേയും നേതാക്കളെയും ശോഭാ സുരേന്ദ്രന്‍ അവഹേളിക്കുന്നു എന്നാണ് ഔദ്യോഗിക വിഭാഗം പരാതിപ്പെടുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ പരോക്ഷ പ്രയോഗങ്ങളാണ് ചേരിതിരിവ് രൂക്ഷമാക്കിയത്.
ഇതിന് തുടർച്ചയായി പരസ്യപ്രസ്താവനകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാര്‍ട്ടി വേദികളില്‍ പറയണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ തുറന്നടിച്ചിരുന്നു. ആരാണ് ഈ സുധീര്‍ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
വെള്ളിയാഴ്‌ച കോഴിക്കോട്ട് ബിജെപി രാപകൽ സമരം ഉദ്‌ഘാടനത്തിന് ശോഭ സുരേന്ദ്രനെ കൊണ്ടുവന്നത് വിവാദമായിരുന്നു. പി കെ കൃഷ്‌ണദാസ് പക്ഷമാണ് ശോഭയെ പരിപാടികളിലേക്ക് ക്ഷണിച്ചത്.
സുരേന്ദ്രനുള്‍പ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം.ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് എതിർ പക്ഷം ആവശ്യപ്പെടുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായതെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും പരാതിയിലുണ്ട്.


