വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ കന്നിയങ്കത്തിൽ അര്‍ജന്റീന വീണു. ഗ്രൂപ്പ് ജിയിൽ ടൂർണമെൻ്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയാണ് അര്‍ജന്റീനയ്ക്ക് ഷോക്ക് നൽകിയത്. നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു ഇടിവെട്ട്.ക്രിസ്റ്റീന ജിറെല്ലിയാണ് ഇറ്റലിയുടെ കപ്പിലെ തന്നെ ആദ്യഗോൾ പായിച്ചത്.
വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ 10 മത്സരങ്ങള്‍ മാത്രം കളിച്ച അര്‍ജന്റീനയ്ക്ക് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാനായിട്ടില്ല. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ എട്ടിലും തോറ്റു.

പകരക്കാരിയായി ഇറങ്ങി വലകുലുക്കി
83-ാം മിനിറ്റില്‍ പകരക്കാരിയായി കളത്തിലിറങ്ങി നാല് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ജിറെല്ലിയുടെ ഗോള്‍. ഇടതുവിങ്ങില്‍ നിന്ന് ലിസ ബോട്ടിന്‍ നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ ജിറെല്ലി സാക്ഷാത്കരിക്കയായിരുന്നു.



