ബീച്ചുകളിൽ സന്ദർശനം വിലക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിലക്ക്

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ച് ഉത്തരവ്. കോഴിക്കോട് ജില്ലയിൽ ഖനന നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നിയന്ത്രണം തുടരും.

നിർമ്മാണ മേഖലയിലും നിയന്ത്രണം

ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും കോഴിക്കോട് ജില്ലയില്‍ പ്രവേശനം നിരോധിച്ചു. ക്വാറി പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍, ഖനനം, മണലെടുക്കല്‍, കിണര്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മലയോര-ചുരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം വരുത്തി. രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെയാണ് യാത്രാനിയന്ത്രണം.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് ആവർത്തിച്ചു

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
goodബീച്ചുകളിൽ സന്ദർശനം വിലക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിലക്ക്