Saturday, February 21, 2026

വിദ്യാർഥിനിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത് വിൽപ്പന, യുവദമ്പതികൾ പിടിയിൽ

കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. വീഡിയോയും ചിത്രങ്ങളും വാങ്ങിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് വന്നിരുന്നത്. പീഡന ദൃശ്യങ്ങള്‍ തത്സമയം ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതായിരുന്നു രീതി.

ക്രൂരത കാണാൻ ആവശ്യക്കാരും ഏറെ

ആവശ്യക്കാരെ സോഷ്യൽ മീഡിയ വഴി കണ്ടെത്തി മുന്‍‌കൂര്‍ പണം വാങ്ങി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകുകയായിരുന്നു. പീഡന ദൃശ്യങ്ങൾ നിരവധി പേർ വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

ഫോട്ടോയ്ക്കും വീഡിയോയ്ക്കും പ്രത്യേകം ചാർജ്ജ്

ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയാണ് ഈടാക്കിയത്. വീഡിയോ ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് കണ്ടെത്തി. കേസ് പൊലീസിൻ്റെ തുടർ അന്വേഷണത്തിലാണ്. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം.

ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി ചിത്രീകരണം തുടങ്ങിയത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...