പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ സഹായമുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. COPD (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്), ബാധിച്ചിരുന്നു. ഭട്ടാചാര്യയുടെ ആരോഗ്യനില നിരീക്ഷിക്കാൻ ഹൃദ്രോഗ വിദഗ്ധരും പൾമണോളജിസ്റ്റും ഉൾപ്പെടെ മുതിർന്ന ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2015-ൽ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറി. 2018-ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ഒഴിവാക്കിയിരുന്നു



