രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതിയുടെ പിന്നിലെ ലക്ഷ്യം. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു.
ഭാവിയിൽ രാജ്യത്തെ ജനങ്ങളുടെ മുഴുവൻ ഡാറ്റാബേസാവും ഇത്. ആധാരം പോലെ കുടുംബ ചരിത്രം വരെ ഭരണകൂടത്തിന് പ്രയോജനപ്പെടുത്താനാവും.
ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.
പ്രണയ വിവാഹം ഇല്ലാതാക്കാൻ ഗുജറാത്ത് മുന്നിട്ടിറങ്ങി
പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. മെഹ്‌സാന ജില്ലയില്‍ പാട്ടിദാര്‍ സമാജത്തിന്റെ ഒത്തുകൂടലില്‍ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. .
പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കളുടെ ഒപ്പ് വേണമെന്നും അതേ താലൂക്കില്‍ തന്നെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കണമെന്നുമുള്ള ആവശ്യം യാഥാസ്ഥിക സമൂഹത്തിൽ നിന്നും കക്ഷി ഭദമന്യേ ഉയർന്നിരുന്നു. ഇതിനെ സംതൃപ്തമാക്കലാണ് നിയമ പ്രഖ്യാപനത്തിലൂടെ ലക്ഷ്യം. നേരത്തെ തന്നെ ജാതി മത ചട്ടക്കൂടിന് അകത്ത് മാത്രം വിവാഹം നടക്കുന്നതിനുള്ള നിയമം പാസ്സാക്കി എടുത്തിട്ടുണ്ട്. ഇപ്പോൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുകയാണ്.