സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതായുള്ള പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി.
താൻ സംവിധാനം ചെയ്ത ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് രഞ്ജിത്ത് നടത്തിയ ഇടപെടലുകൾ തുറന്നു കാട്ടി സംവിധായകൻ വിനയന്‍ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. തെളിവായി അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും പരസ്യപ്പെടുത്തി. ഇവ പരാതിക്കൊപ്പം തെളിവായി വിനയൻ നല്‍കിയിട്ടുണ്ട്.
ഇടപെടൽ തുടർക്കഥയെന്ന് മെെക്ക്
തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ലെന്ന് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞവർഷം പ്രാഥമിക ജൂറി തഴഞ്ഞ സിനിമയെ വിളിച്ചുവരുത്തി വേണ്ടപ്പെട്ടവർക്ക് അവാർഡ് കൊടുക്കുകയായിരുന്നുവെങ്കിൽ ഇത്തവണ ചില സിനിമകൾക്ക് അവാർഡ് കിട്ടാതിരിക്കാൻ ജൂറിയെ സ്വാധീനിക്കുകയായിരുന്നു. അക്കാദമി സെക്രട്ടറി മെമ്പർ സെക്രട്ടറിയായി ജൂറിയിലിരിക്കുന്നതിനെ നിയമപരമായി ചോദ്യംചെയ്തിട്ടുള്ള സംഘടനയാണ് മൈക്ക്. ജൂറിയിൽ മെമ്പർ സെക്രട്ടറിയുടെ സാന്നിധ്യംപോലും ചില കൈകടത്തലുകൾക്ക് കാരണമാകും -ഭാരവാഹികൾ പറഞ്ഞു.