ഗുജറാത്ത് ബി.ജെ.പിയിലെ കലാപം പരസ്യമായ ബലാബലത്തിലേക്ക്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് പ്രദീപ്‌സിങ് വഘേല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു. സംസ്ഥാന ഓഫീസിൻ്റെ ചുമതലക്കാരനായ ഇദ്ദേഹം 2010 മുതൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നേതാവുമാണ്.
സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. സി.ആര്‍. പാട്ടീലിനെതിരേ തെക്കൻ ഗുജറാത്തിൽ കലാപം കടുക്കുന്നെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാജി. ഏതാനും ദിവസം മുൻപ് തന്നെ രാജി നൽകിയിരുന്നതായി വഘേലയുടെ തുറന്നു പറയുകയും ചെയ്ത.
2010 ഓഗസ്റ്റ് പത്തിനാണ് വഘേല ഗുജറാത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. എന്തുകൊണ്ട് രാജിവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ബി.ജെ.പി. സംസ്ഥാന ആസ്ഥാനം ശ്രീകമലത്തിന്റെ ചുമതലക്കാരന്‍ കൂടിയാണ്.
പാർട്ടി ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ അഴിമതി, പരാതിപ്പെട്ടവർക്കെതിരെ കേസ്
സി.ആര്‍. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത് ഗുജറാത്തില്‍നിന്നുള്ള മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ ഈയാഴ്ച ആദ്യം സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. നേതാവിനെതിരെ അഴിമതി പരസ്യപ്പെടുത്തിയതാണ് വിനയായത്. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കുന്നതില്‍ അഴിമതി കാണിച്ചുവെന്നായിരുന്നു പാട്ടീലിനെതിരെ ഉയര്‍ത്തിയ ആരോപണം. ചോര്യാസി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. സന്ദീപ് ദേശായിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.