ചന്ദ്രനിൽ എത്ര ഇന്ത്യ ഉൾകൊള്ളും?
അതായത്
ചന്ദ്രന് എത്ര വലിപ്പമുണ്ട് ?
പഠിച്ചു വച്ചിരിക്കുന്ന രീതിയിൽ നിന്ന് അൽപം വ്യത്യസ്തമായി ചിന്തിക്കൂ.
ഇന്ത്യയുടെ കര വിസ്തീർണ്ണം ഏകദേശം 3.29 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്.
ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഏകദേശം 37.9 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്.
അതിനാൽ, ചന്ദ്രന്റെ ഉപരിതലത്തിൽ ഏകദേശം പതിനൊന്ന് ഇന്ത്യയുടെ വലിപ്പമുള്ള ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളിക്കാം.
ഇന്ന് ലോകത്തുള്ള എത്ര വലിയ രാജ്യങ്ങളെ ചന്ദ്രനിൽ ഒട്ടിച്ചു വയ്ക്കാൻ പറ്റും?
നാല് വലിയ രാജ്യങ്ങളെ അതായത് റഷ്യ, ചൈന, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളെ കഷ്ടിച്ച് ചന്ദ്രനിൽ ഉൾകൊളളിക്കാം. എങ്കിലും അമേരിക്കയുടെ അൽപം ഭാഗം പുറത്താകും.
ഭൂമിയെക്കാൾ ചെറുതാണ് ചന്ദ്രനെന്ന് നമുക്കറിയാം. പക്ഷേ എത്രത്തോളം ചെറുതാണ് ?
ചന്ദ്രന്റെ വ്യാപ്തം ഏകദേശം 21.9 ബില്യൺ ക്യുബിക് കിലോമീറ്ററാണ്, ഭൂമിയുടെ വ്യാപ്തം ഏകദേശം 1 ട്രില്യൺ ക്യുബിക് കിലോമീറ്ററാണ്. അതിനാൽ, ഭൂമിയിൽ 45 ചന്ദ്രൻമാരെ ഉൾക്കൊള്ളിക്കാൻ കഴിയും.
ചന്ദ്രന്റെ ഉപരിതലഭാഗം മാത്രം കണക്കിലെടുത്തു കൊണ്ട് ഭൂമിയുടെ ഉപരിതലം നിറച്ച് ഒട്ടിക്കാൻ എത്ര ചന്ദ്രൻമാരെ വേണ്ടി വരും?
ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഏകദേശം 37.9 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് എന്ന് നമുക്കറിയാം.
ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം ഏകദേശം 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്.
അതിനാൽ, ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 13 ചന്ദ്രന്റെ വലിപ്പമുള്ള ഉപരിതല പ്രദേശങ്ങൾ ഉൾക്കൊള്ളാൻ കഴിയും.

ഇതൊരു ലളിതമായ താരതമ്യമാണെന്നും രണ്ട് ഗോളങ്ങളിലുമുള്ള വക്രതയും ആകൃതി വ്യത്യാസങ്ങളും കണക്കിലെടുത്തിട്ടില്ലെന്നും ഓർമ്മിക്കുക.

ഇനി ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 384,400 കിലോമീറ്ററാണ് എന്ന് നമുക്കറിയാം. ഇത്ര വലിയ ദൂരം എങ്ങനെ ഗ്രഹിച്ചെടുക്കാം?
75 തവണ എറണാകുളത്തു നിന്ന് ഡൽഹിയിലേക്ക് പോയി വരുന്നതിനെക്കുറിച്ച് ചിന്തിക്കൂ.
എറണാകുളത്തു നിന്ന് ഡൽഹിയിലെത്താൻ ഏകദേശം 2600 കിലോമീറ്റർ യാത്ര ചെയ്യണം. തിരിച്ചെത്താൻ വീണ്ടും 2600 കിലോമീറ്റർ.
അതായത് ഒരു റൗണ്ട് ട്രിപ്പിന് 5200 കിലോമീറ്റർ.
ഇതു പോലുള്ള 75 റൗണ്ട് ട്രിപ്പിന്റെ ദൂരമാണ് ചന്ദ്രനിലേക്കുള്ളത്.
അതും മേലോട്ട് !
കടപ്പാട്
വിനോദ് fb


