കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ പാർട്ടി സഖ്യമായ ‘ഇന്ത്യ’ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനെന്ന് ജെഡിയു നേതാവ് ശ്രാവണ്‍ കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് ഇത്.
പ്രധാനമന്ത്രി ഒരിക്കലും അഹങ്കാരിയാകാൻ പാടില്ലെന്ന് പറഞ്ഞ അശോക് ഗഹ്‌ലോത്, രാജ്യത്ത് ബി.ജെ.പി. അധികാരത്തിൽ വന്നത് വെറും 31 ശതമാനം വോട്ടിന് മാത്രമാണെന്ന് പറഞ്ഞു. ‘ബാക്കി 69 ശതമാനം വോട്ടും അദ്ദേഹത്തിനെതിരാണ്.
മോദിയുടെ വോട്ട് വിഹിതം കുറയും, ഇതിന്റെ ഫലമെന്നോണം 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരാണ് പ്രധാനമന്ത്രി എന്ന് തീരുമാനമാകുമെന്ന് ഗലോട്ട് പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് തുടർന്നു.