ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികളടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.കെ. രമേശന്‍, മൂന്നും നാലും പ്രതികളായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരാണ് പ്രതികൾ. ഇവർ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഹാജരായി.
മൂന്നു പേരെയും അറസ്റ്റ് രേപ്പെടുത്തിയ ശേഷം വിട്ടയച്ചു. കേസിലെ രണ്ടാം പ്രതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.എം. ഷഹന ഇതുവരെ ഹാജരായിട്ടില്ല.
മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശനാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയുയര്‍ത്തിയ ശക്തമായ പ്രതിഷേധം അവഗണിച്ചാണ് പോലീസ് നടപടി.


