“സതീശനും പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്, പ്രതിപക്ഷം ആവശ്യപ്പെട്ടാൽ കൂടുതൽ അന്വേഷണം നടത്താൻ റെഡി”യെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സോളാർ ഗൂഢാലോചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസ് രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവടക്കമുള്ളവർ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പറഞ്ഞു.

ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞു

‘സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം ദല്ലാൾ അടക്കം എന്റെ അടുത്തുവന്ന് പരാതിനൽകി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള ഹൗസിൽ വെച്ച് ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ എന്റെയടുത്ത് ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് ഞാൻ. അത് സതീശൻ പറയുമോ എന്നറിയില്ല. മുഖ്യമന്ത്രിയായപ്പോൾ ദല്ലാൾ എന്റെ അടുത്ത് വന്നുവെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. അങ്ങനെ അടുത്ത് വരാൻ അത്രപെട്ടെന്ന് ഒരു മാനസിക നില അദ്ദേഹത്തിന് ഉണ്ടാകും എന്ന് തോന്നുന്നില്ല’, മുഖ്യമന്ത്രി പറഞ്ഞു.

പരാതി എഴുതി വാങ്ങിക്കാൻ ശ്രമിച്ചുവോ

2016- ജൂലൈ 22-നാണ് പരാതി വരുന്നത്. അധികാരത്തിൽ വന്നതിന്റെ മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ് അത്. സിബിഐയ്ക്ക് കേസ് വിട്ട സംഭവത്തിലെ പരാതി കൈയിൽ കിട്ടുന്നത് 12- 1 – 2021-നാണ്. 15 – 1 – 2021 നാണ് അതിൽ നിയമോപദേശം തേടുന്നത്. അതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരേ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇതിൽനിന്ന് വ്യക്തമാകും.

സോളാർ തട്ടിപ്പു കേസ് കേരളത്തിലെ ഭരണരംഗത്ത് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്നു കാട്ടുന്ന ഒന്നായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയാണ് കോടികൾ തട്ടിയെടുക്കുന്ന അഴിമതിയാക്കി മാറ്റിയത്. അത് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. യു.ഡി.എഫ്. സർക്കാർ തന്നെ നിയമിച്ച ജൂഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലാണ്. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഉണ്ടാക്കിയത്, മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെട്ടാൽ കൂടുതൽ അന്വേഷണം നടത്താം

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി.ബി.ഐ. റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കാണാതെ കൃത്യമായി മറുപടി പറയാനാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ഗൂഢാലോചനയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അടങ്ങിയ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രതിക്ഷം ആവശ്യപ്പെട്ടാൽ അതിന്റെ നിയമവശങ്ങൾ നോക്കി നടപടി എടുക്കാൻ തയ്യാറാണെന്നും സർക്കാരിന് ഏത് അന്വേഷണത്തിനും വിരോധമില്ലെന്നും കൂട്ടിച്ചേർത്തു.

‘സോളാർ തട്ടിപ്പുകേസ് എൽ.ഡി.എഫ്. സർക്കാരോ ഇടതുപക്ഷമോ സൃഷ്ടിച്ചതോ കെട്ടിച്ചമച്ചതോ അല്ല. കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾക്ക്. അന്നും ഇന്നും ഇത് തന്നെയാണ്. വ്യവസ്ഥാപിതമായ രീതിയിൽ നിയമപമായ അന്വേഷണം നടക്കട്ടെ. അതിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടേ എന്നനിലപാടാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. സോളാർ തട്ടിപ്പ് പരാതികൾ ഉയർന്നു വന്നഘട്ടത്തിലും അന്നത്തെ ഭരണനേതൃത്വത്തിന്റേയും അന്നത്തെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അടക്കം പേരുകൾ ഉയർന്നപ്പോഴും, സി.ബി.ഐ. അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുമ്പോഴും ഞങ്ങൾക്ക് മുൻ നിലപാടിൽ മാറ്റമില്ലെന്നും അന്ന് എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്, മുഖ്യമന്ത്രി പറഞ്ഞു.

‘പത്തനംതിട്ട കോടതിയിൽ രഹസ്യമൊഴി നൽകിയ മല്ലേലി ശ്രീധരൻ നായർ കോൺഗ്രസുകാരനും കെ.പി.സി.സി. അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ മൊഴിയിലാണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വേദനയാണ് പറഞ്ഞത്. ഞങ്ങളെ സഹായിക്കാൻ വേണ്ടിയല്ല. മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് പണം നൽകിയത് എന്നാണ് മല്ലേലി ശ്രീധരൻ നായരുടെ മൊഴി. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ലക്ഷ്യംവെച്ച് ഏറ്റവും കൂടുതൽ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രപസ്താവന നടത്തിയ് അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി വഹിച്ച വ്യക്തിയായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയേയും പരാതിക്കാരേയും അരുതാത്ത രീതിയിൽ കണ്ടു എന്ന് പറഞ്ഞതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് മുമ്പിൽ ലഭ്യമാണ്. മുൻ കെ.പി.സി.സി. അധ്യക്ഷനും നിലവിലെ ലോക്സഭാംഗവുമായ വ്യക്തി പറഞ്ഞത്, പാതിരാത്രിയിൽ വിവാദ നായികയെ കോൺഗ്രസ് മന്ത്രിമാരും നേതാക്കളും വിളിച്ചത് കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്നാണ്. ഞങ്ങളാരുടേയും വാക്കു കേട്ടിട്ടല്ല. ഞങ്ങൾക്ക് ഇതിൽ ഒരുപങ്കുമില്ല, മുഖ്യമന്ത്രി പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...