സൂപ്പർ ഫോറിൽ സുപ്രീം ചാലഞ്ച്, പാക്കിസ്ഥാന് ഇന്ത്യയുടെ 357 റൺസ് വെല്ലുവിളി

ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് സുപ്രീം സ്‌കോര്‍ സമ്മാനിച്ചത്.

രാഹുലും കോലിയും അവസാന ഓവറില്‍ ടീം സ്‌കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മഴമൂലം മത്സരം 4.40 നാണ് ആരംഭിച്ചത്. ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും അര്‍ധസഞ്ചുറി കൂട്ടുകെട്ടും സാധ്യമാക്കി.  പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി, ശദബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

കൊളംബോയിലെ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങളിലെ മൂന്നാം മത്സരമാണിത്. രണ്ടാം സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക 21 റൺസിന് വിജയിച്ചു. ശ്രീലങ്ക ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48.1 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. ബുധനാഴ്ച നടന്ന ആദ്യ സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...