വിദ്യാർഥികളുടെ യാത്രാ നിരക്ക് ഇളവ്, പ്രായപരിധി വർധിപ്പിച്ചു

ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് പുതുക്കിയത്.

അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നു എന്ന പ്രചാരണം ഏറ്റെടുത്തായിരുന്നു 25 വയസ്സ് എന്ന് നിജപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ബസ്സുടമകളുടെ താതപര്യത്തിന് വഴങ്ങിയ നിലപാട് പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോഴും കെ എസ് ആർ ടി സിയിൽ കേരളത്തിന് തെക്കും വടക്കും വിദ്യാർഥി കൺസഷൻ്റെ കാര്യത്തിൽ വ്യത്യസ്ത നിയമമാണ്. കാലങ്ങളായി വിദ്യാർഥി സംഘടനകൾ ഇതിലും മൌനം തുടരുന്ന സാഹചര്യമാണ് എന്ന് വിദ്യാർഥികൾ പറയുന്നു. മാത്രമല്ല വിദ്യാർഥി കൺസഷൻ പരസ്യപ്പെടുത്തിയുള്ള ബസ് ഫെയർ സ്റ്റേജ് പ്രസിധീകരിക്കാതെ ബസ്സ് ലോബിയെ സഹായിക്കുന്ന നിലപാടായിരുന്നു.


Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...