കോഴിക്കോട്ടെ പനിമരണം നിപതന്നെയോ, ഉച്ചയോടെ ഫലം എത്തും; ആരോഗ്യ മന്ത്രി കോഴിക്കോട് എത്തി

കോഴിക്കോട് അസ്വാഭാവിക പനിബാധിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ സ്രവ പരിശോധനാ ഫലം ഉച്ചയോടെ പൂണെ വൈറോളജി ലാബിൽ നിന്ന് ലഭിക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ സംശയിക്കുന്ന തരത്തിൽ നിപ തന്നെയോ എന്നതിൽ വ്യക്തത വരികയുള്ളൂ.

2018-ൽ നിപ റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 18 കിലോമീറ്റർ ചുറ്റളവിലാണ് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ട് എത്തിയിട്ടുണ്ട്.

പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരാണ് മരിച്ചത്. രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതിൽ ഒരാളുടെ ബന്ധുവും സമാനരോഗലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്. നിപ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇവരെ പരിശോധിച്ച ഡോക്ടർമാരാണ്.

കോഴിക്കോട് മരുതോങ്കര, തിരുവള്ളൂർ പ്രദേശത്തു നിന്നുള്ളവരാണ്. ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയുമാണ് മരിച്ചത്. ഒമ്പത് വയസ്സുള്ള കുട്ടിയാണ് ചികിത്സയിലുള്ളത്. സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...