ക്ഷേത്ര ദർശനത്തിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമ പ്രകാരം പൂജാരിക്ക് തടവും പിഴയും. ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി താമസിക്കുന്ന കന്യാകുമാരി അഴംകുളം കുളത്തുവിളൈ വീട്ടില്‍ വിപിന്‍ ഗണേശനെയാണ് (34) ശിക്ഷിച്ചത്.
പത്തു വർഷം തടവ് അനുഭവിക്കണം. ഒപ്പം 1800 രൂപ പിഴയും വിധിച്ചു. കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്.
2022-ല്‍ വണ്ടിപ്പെരിയാര്‍ പോലീസ് റജിസ്ത്ര് ചെയ്ത കേസാണ്. പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒന്‍പതുവയസുകാരിയെ ആണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന മുറിയില്‍ എത്തിച്ചായിരുന്നു ലൈംഗികാതിക്രമം.


