കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സെക്രട്ടറി പദവിയിൽ 90 സെക്രട്ടറിമാർ ഉള്ളതിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത് എന്ന് തുറന്നടിച്ച് രാഹുൽ ഗാന്ധി. വനിതാ സംവരണത്തിൽ ഒബിസി സംവരണം വേണമെന്ന സോണിയാ ഗാന്ധിയുടെ ആവശ്യത്തെ പരിഹസിച്ചവർക്ക് നേരായാണ് കണക്കുകൾ ഉദ്ദരിച്ച് രാഹുലിൻ്റെ വെളിപ്പെടുത്തൽ.
രാജ്യത്തെ പ്രധാനപ്പെട്ട ജനവിഭാഗത്തിന്റെ പ്രാതിനിധ്യ കണക്കുകള്‍ കണ്ട് താന്‍ ഞെട്ടിയെന്ന് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിഭാഗം ഏതാണ്? ഈ രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 90 സെക്രട്ടറിമാര്‍ക്കാണ് ഇന്ത്യാ സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമുള്ളത്. ഈ 90-ല്‍ എത്ര ഒബിസിക്കാര്‍ ഉണ്ടെന്ന് അറിയുമോ? ഉത്തരം കേട്ട് ഞാന്‍ ഞെട്ടിപ്പോയി…, 90 സെക്രട്ടറിമാരില്‍ 3 പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്’ രാഹുല്‍ പറഞ്ഞു.
രാജ്യത്തിൻ്റെ മൊത്തം ബജറ്റിൽ അഞ്ച് ശതമാനം മാത്രം പങ്കാളിത്തമുള്ള വിഭാഗത്തിൽ നിന്നാണ് 90 ശതമാനവും വരുന്നത്. ഇവരാണ് രാജ്യത്തിൻ്റെ ഭരണ സംവിധാനം കൈകാര്യം ചെയ്യുന്നത്. രാജ്യത്തിൻ്റെ ബജറ്റ് 44 ലക്ഷം കോടിയാണെങ്കിൽ വെറും 2.4 ശതമാനം മാത്രമാണ് ഇവരുടെ വിഹിതം എന്നും രാഹുൽ ചൂണ്ടി കാട്ടി.
ജാതി സെൻസസ് നടത്താൻ വിമുഖത കാണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടിനെ ചോദ്യം ചെയ്തുമായിരുന്നു രാഹുലിൻ്റെ വെളിപ്പെടുത്തൽ. വനിതാ സംവരണ ബിൽ പാസാക്കി എങ്കിലും മണ്ഡല പുനർ നിർണയം നടത്താതെ പ്രാബല്യത്തിലാവില്ല എന്ന ഉപാധി ഇതിനെതിരെ വെച്ചിട്ടുണ്ട്. ജാതി സെൻസസ് വേണമെന്ന ആവശ്യം വന്നതോടെ സെൻസസ് തന്നെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കയാണ്. ഇതോടെ വനിതാ സംവരണവും വർഷങ്ങളോളം നിയമത്തിൽ ഒതുങ്ങും. പൊതുവെ പുരുഷ ശക്തി നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് എടുക്കാൻ മടിക്കും എന്നതുമാണ് ആയുധമാക്കുന്നത്.

ഭരണം അങ്ങിനെയല്ല എന്ന വാദവുമായി അമിത് ഷാ
രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരല്ല, സര്‍ക്കാരാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് മറുപടി നല്‍കിയത്. ‘രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരാണെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു അമിത് ഷായുടെ മറുപടി.
ചില പാര്‍ട്ടികള്‍ക്ക്, സ്ത്രീ ശാക്തീകരണം ഒരു രാഷ്ട്രീയ അജണ്ടയോ തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള ഉപകരണമോ ആകാം, എന്നാല്‍ തന്റെ പാര്‍ട്ടിക്കും തന്റെ നേതാവ് പ്രധാനമന്ത്രി മോദിക്കും ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് പലരുടെയും പ്രശ്‌നമാണെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.


