ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പി.സി. സിനാന്‍(19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ടര്‍ഫില്‍ ഫുഡ്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും മരിച്ചു. അക്കൗണ്ടിങ് വിദ്യാര്‍ഥിയാണ് സിനാന്‍.