Friday, February 20, 2026

എട്ട് കോടി കിലോമീറ്റർ സഞ്ചരിച്ച് ഏഴ് വർഷത്തിന് ശേഷം ഒസിരിസ് റെക്സ് തിരിച്ചെത്തി

നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ വാഹനം തിരിച്ചെത്തി. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഒസിരിസ് റെക്‌സ് ഭൂമിയിൽ തിരികെ എത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്ന ആദ്യത്തെ യുഎസ് ദൗത്യമാണിത്. 

ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു. ഏഴ് വർഷമായി പുറപ്പെട്ട ദൌത്യ വാഹനമാണ് ഇത്. ബെന്നുവിന്റെ ഉപരിതരത്തില്‍ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും അപകടകരമായ പാറ എന്നറിയപ്പെടുന്ന ബെന്നുവിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ സ്‌പേസ് ക്രാഫ്റ്റിലൂടെ ഭൂമിയിൽ എത്തിച്ചു.

ഒസിരിസ് റെക്‌സില്‍ നിന്ന് ലഭിക്കുന്ന ചില സാമ്പിളുകള്‍ 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് മനസിലാക്കാനുള്‍പ്പെടെ പുതിയ വിവരങ്ങള്‍ സഹായിച്ചേക്കമെന്നാണ് വിലയിരുത്തല്‍.

ബെന്നു അടുത്ത നൂറ്റാണ്ടിൽ ഭൂമിയിൽ ഇടിച്ചേക്കാം എന്നു കരുതുന്ന ഛിന്ന ഗ്രഹമാണ്. ഭ്രമണ മേഖലയിലെ ഒഴുകുന്ന പർവ്വതം എന്നാണ് ഇത് അറിയപ്പെടുന്നത്.

തിരിച്ചെത്തിയത് ഏഴ് വർഷത്തിന് ശേഷം

2016 ലാണ് ഒസിരിസ് റെക്സ് പുറപ്പെട്ടത്. 2018 ൽ ബെന്നുവിൻ്റെ ഭ്രമണപഥത്തിൽ എത്തി. 2020 ൽ ബെന്നുവിലെ പൊടിപടലങ്ങൾ ശേഖരിച്ച് തിരികെയുള്ള യാത്ര തുടങ്ങിയതാണ്.

ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുള്ളത്. സൗരയുഥത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് വഴിവയ്ക്കുന്ന നിര്‍ണായക ദൗത്യമാവും ഒസിരിസ് എന്നാണ് സാമ്പിള്‍ ക്യാപ്സ്യൂള്‍ യൂട്ടാ ടെസ്റ്റിലും ട്രെയിനിങ് റേഞ്ചിലും ഇറങ്ങിയതിന് ശേഷം നാസ പ്രതികരിച്ചത്. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.

ബഹിരാകാശത്ത് 1.2 ബില്ല്യണ്‍ മൈല്‍ സഞ്ചിരിച്ച പേടകത്തിന്റെ സുരക്ഷിത ലാന്‍ഡിങിനായി യൂട്ടാ മരുഭൂമിയായിരുന്നു സജ്ജീകരിച്ചിരുന്നത്. കാപ്സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. 2016 സെപ്റ്റംബര്‍ എട്ടിന് അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു ഒസിരിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. 2018 ല്‍ ഒസിരിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തി. 2020-ലാണ് ഒക്ടോബറിലാണ് ഒസിരിസ് റെക്സ് ബെന്നുവിനെ തൊട്ടത്.

ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ബെന്നു.

തിരിച്ചെത്തിയ വിവരങ്ങൾ കൈമാറിയ റെക്സിൻ്റെ അടുത്ത ദൌത്യം 2029 ലാവും തിരിച്ചെത്തുക.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...