നടി വഹീദ റഹ്മാന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് വഹീദ റഹ്മാനെ തിരഞ്ഞെടുത്തതായി കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂർ അറിയിച്ചു.

പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാ​ഗ് താക്കൂർ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാൻ ജനിച്ചത്. തമിഴ്നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന് വഹീദ 1955ൽ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തിൽ ഒരു ഐറ്റം നമ്പറിലൂടെയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആലിബാബാവും 40 തിരുടർ​ഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ ശ്രദ്ധേയ വേഷത്തിൽ എത്തുന്നത്.

തുടർന്ന് 1955-ൽ ‘സിഐഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഗുരുദത്തിന്റെ പ്യാസാ, കാ​ഗസ് കേ ഫൂൽ എന്നീ ചിത്രങ്ങക്ക് തുടർച്ചയായി 90-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ​ ‘പ്യാസ’, ‘കാഗസ് കാ ഫൂൽ’, ‘ചൗദഹ് വിൻ കാ ചാങ്’, ‘സാഹിബ് ബീബി ഔർ ഗുലാം’, ‘ഗൈഡ്’, ‘റാം ഔർ ശ്യാം’, ‘നീൽ കമൽ’, ‘ഖാമോശീ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി വഹീദ റഹ്മാൻ മാറി.

1972 ൽ പത്മഭൂഷനും 2011 ൽ പത്മശ്രീയും

അഞ്ചുപതിറ്റാണ്ടിലേറെയിയി അഭിനയ രംഗത്തുണ്ട്. രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. 1972-ൽപദ്മശ്രീയും 2011-ൽ പത്മഭൂഷനും നൽകി രാജ്യം അവരെ ആദരിച്ചു.

 ‘ദിലീപ് കുമാർ’, ‘സുനിൽ ദത്ത്’ എന്നിവരുടെ നായികയായും വഹീദ അക്കാലത്ത് ബോളിവുഡിന്റെ ആരാധാനാപാത്രമായി. വിശ്വാസപരിസരം തന്റെ കരിയറിന് വേലിതീർത്തപ്പോൾ ആ വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നൃത്തവും അഭിനയവും ജീവശ്വാസമാക്കിയ കലാകാരിയാണ്.

‘പെൺകുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയിൽ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താൽ വിവാഹം നടക്കുമോ എന്ന് പിതാവിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിമർശനം ഉന്നയിച്ചു. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,’ എന്നായിരുന്നു അദ്ദേഹം അവർക്ക് മറുപടി നൽകിയത്,’ എന്നാണ് വഹീദ ഒരഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോൾ അവർ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്. ഗൈഡ്, നീൽ കമൽ, ഖാമോഷി, രേഷ്മ ഔർ ഷേരാ തുടങ്ങിയവ ഇവരുടെ പ്രശസ്ത ചിത്രങ്ങളാണ്. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...