മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി മധ്യ പ്രദേശ് പൊലീസ്. ഉജ്ജൈനില്‍ ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർക്ക് കേസിലെ ബന്ധം തെളിയിക്കുന്ന കാര്യങ്ങൾ ഒന്നും ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടിയുടെ പൊലീസ് നൽകുന്ന മേൽവിലാസ പ്രകാരം 850 കിലോ മീറ്റർ ദൂരത്തിലാണ് ആക്രമണം നടന്നത്. പെൺകുട്ടി മൊഴ നൽകിയില്ല എന്നാണ് 72 മണിക്കൂർ കേസ് അന്വേഷണം താമസിപ്പിച്ചതിനെ പൊലീസ് ന്യായീകരിച്ചത്. എന്നാൽ കുട്ടി സംസാരിക്കുന്നതായി കാണിച്ച് ഇതിനിടെ എൻ ഡി ടി വി വാർത്ത നൽകി.
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വിവേചനം
ബലാത്സംഗത്തിന് ഇരയായി ചോരവാന്ന് പെൺകുട്ടി ഒരു മണിക്കൂറോളം വീടികൾ കയറി ഇറങ്ങി സഹായം അഭ്യർഥിക്കുന്നത് വാർത്തയായിരുന്നു. കടുത്ത ജാതി വിവേചനം നിലനിൽക്കുന്ന പ്രദേശത്ത് സഹായം അഭ്യർഥിച്ച് എത്തിയ കുട്ടിയെ എല്ലാവരും ആട്ടിയോടിക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. കടുത്ത വിമർശനം ഉയർന്നതോടെ പൊലീസ് നടപടിക്ക് ഇറങ്ങി.
കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പ്രീസ്റ്റാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.
സംഭവം ലോക ശ്രദ്ധിൽ എത്തിയതോടെ അന്വേഷണം നടത്താനായി പ്രത്യേസംഘത്തെ മധ്യപ്രദേശ് പോലീസ് നിയോഗിച്ചു. ഇതിനുപിന്നാലെയാണ് ഒരാളെ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറായ രാകേഷ് പിടിയിലായത് എന്ന് പൊലീസ് വിവരിക്കുന്നു. ഏകദേശം എട്ടുകിലോമീറ്റര്‍ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് സംഘം പരിശോധിച്ചത്.
ജീവന്‍ഖേരി ഭാഗത്തുവെച്ച് പെണ്‍കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ചോരക്കറകളും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടന്നുവരികയാണെന്ന് പൊലീസ് പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പരിക്ക് ഗുരുതരമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.


