എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ കൊച്ചി എന്‍.ഐ.എ. കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.പി.എ. വകുപ്പ് പ്രകാരമുള്ള കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. നടന്നത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രത്തില്‍ എ.എന്‍.ഐ. പറയുന്നു. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് ഇയാളെ തിരിച്ചറിയാതിരിക്കാനാണ്. ഒറ്റയ്ക്ക് ഭീതി പരത്തി മടങ്ങുകയായിരുന്നു ഉദ്ദേശം എന്നിങ്ങനെയാണ് പരാമർശം.
ഓണ്‍ലൈന്‍ വഴി പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപ്രചാരെ ഇയാള്‍ പിന്തുടര്‍ന്നിരുന്നു. ഇവരുടെ പ്രസംഗങ്ങൾ കേള്‍ക്കുകയും ചെയ്തിരുന്നു. സ്വയമേയാ ആണ് ഇയാള്‍ കൃത്യം ചെയ്യാന്‍ തീരുമാനിച്ചത്. കുറ്റപത്രത്തില്‍ പറയുന്നു.

ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിൽ പ്രതി തീയിട്ടത്. സംഭവത്തില്‍ ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒമ്പത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റെയില്‍വേ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.


