15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ കേരളത്തെ മാതൃകയാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ അതിനെയും മറികടന്ന് സംസ്ഥാന സർക്കാരിൻ്റെ ആനുകൂല്യ പ്രീണനം. സ്വകാര്യബസുകളുടെ ഉപയോഗ കാലാവധി 22 വര്‍ഷമായി നീട്ടി നൽകി. സ്വകാര്യബസ്സുടമകള്‍ നല്‍കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്‍കിയിരിക്കുന്നത്.
സ്വകാര്യ ബസ്സുകളിലെ സുരക്ഷാ പരിശോധനയിലെ വീഴ്ചയും അമിതവേഗവും റോഡ് കൾച്ചർ നശിപ്പിക്കുന്നതിലെ പങ്കും ഇതിന് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മൌനാനുമതികളും ചർച്ചയാകവെയാണ് സർക്കാരിൻ്റെ പുതിയ “കാരുണ്യ” പദ്ധതി.
പരിസരമലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്‍കിയത്. ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്.
സുപ്രീം കോടതി പോലും ശരിവെച്ച തീരുമാനവും ബസ് ഉടമസ്ഥ സംഘത്തിൻ്റെ സ്വാധീനവും
കേരളത്തിൻ്റെ തീരുമാനത്തിന് എതിരെ ബസ്സുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും യാത്രക്കാരുടെ സുരക്ഷയെക്കരുതി സര്‍ക്കാര്‍ എടുത്ത തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് കേന്ദ്രം വാഹനങ്ങളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി കുറച്ചത്.
സുപ്രീം കോടതി ശരിവെച്ചിട്ടും സംസ്ഥാന സർക്കാർ സ്വന്തം തീരുമാനത്തിൽ നിന്നും മാറി. അത്രയും വലിയ സമ്മർദ്ദ ശക്തിയായി സ്വകാര്യ ബസ് ലോബി. സ്വകാര്യബസ്സുടമകളുടെ നിവേദനം പരിഗണിച്ചുകൊണ്ട് 15-ല്‍നിന്ന് 20 വര്‍ഷമായി ആദ്യം ഇളവ് ചെയ്തു നൽകിയിരുന്നു. ഇപ്പോള്‍ 22 വര്‍ഷമായും ഉയര്‍ത്തി നൽകി.
കോവിഡ് കാരണം ബസ്സുടമകള്‍ക്ക് നഷ്ടമായ രണ്ടുവര്‍ഷം നീട്ടിക്കൊടുക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഈ പരിഗണന മറ്റു മേഖലകളിൽ ഇല്ലാത്തതാണ്. മാത്രമല്ല കോവിഡ് ഉണ്ടായതിനാൽ യാത്രക്കാരുടെ സുരക്ഷ രണ്ടു വർഷം കളയാം എന്ന ന്യായമാണ് ഇവിടെ.
ഫെയർ സ്റ്റേജ് പുനർ നിർണ്ണയത്തിലും ടിക്കറ്റ് നിരക്കിലും എല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബസ് ഉടമാ അനുകൂല നയമാണ് സംസ്ഥാന സർക്കാരുകൾ എടുക്കാറ്. ഇതിന് കെ എസ് ആർ ടി സി സംവിധാനത്തെ നിലനിർത്തുക എന്ന ആന്തരിക ന്യായീകരണവും ഉണ്ട്. റോഡുകളിൽ സ്വകാര്യ ബസ്സുകളുടെ വേഗത നിർണ്ണയിച്ചതിലും ഈ ആനുകൂല്യം പ്രകടമായിരുന്നു.
കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ ബസ് ഉടമസ്ഥ സംഘം സർക്കാരിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷെ ഇവയൊന്നും അംഗീകരിക്കാതെ യാത്രക്കാരുടെ സുരക്ഷയെ പകരം വെക്കുകയാണ് ഫലത്തിൽ ചെയ്തത്.
ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയായി കുറക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കണമെന്നും നികുതി ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുനിര്‍ത്തിയിട്ട ബസ്സുകള്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ ഒന്നര ലക്ഷത്തോളം വേണ്ടി വരും. ഇതിന് പലിശ രഹിത വായ്പ നിശ്ചതി കാലത്തേക്ക് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.


