ഡോക്ടർമാരുടെ സംഘടനയ്ക്ക് എതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ ആർ റഹ്‌മാന്‍

ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ ആരോപണത്തിൽ പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. നിശ്ചയിച്ച സംഗീത പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍. റഹ്‌മാന്‍ നല്‍കിയ 29.5 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന സംഘടനയുടെ പൊലീസ് കേസിന് എതിരായാണ് നൊട്ടീസ്.

2018-ല്‍ ചെന്നൈയില്‍ എ.ആര്‍. റഹ്‌മാന്‍ ഷോയ്ക്കായി സംഘടന 29.5 ലക്ഷം രൂപ നല്‍കി. എന്നാല്‍ പരിപാടി മുടങ്ങിപ്പോയി. പണം തിരികെ നല്‍കിയില്ലെന്ന് കാണിച്ച് സംഘടന പൊലീസിൽ പരാതി നല്‍കി.

സംഘടനയുടെ ആരോപണങ്ങള്‍ എ.ആര്‍. റഹ്‌മാന്‍ നിഷേധിച്ചു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്‌മാന്‍ ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഒരു പണം വാങ്ങിയിട്ടില്ല. ഒരു മൂന്നാം കക്ഷിയുമായി അവർ നടത്തിയ ഇടപാടിൽ പേര് വലിച്ചിഴച്ചു എന്നാണ് നൊട്ടീസിലെ വിശദീകരണം.

രണ്ടാഴ്ച മുന്‍പാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. ഇപ്പോഴാണ് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...