പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർക്കോട് പടന്നയിലെ മദ്രസ അധ്യാപകന്‍ പെരിയ കുണിയയിലെ എന്‍.എ. മുഹമ്മദ് ഷഹദിനെ (27) ആണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നോമ്പ് കാലത്ത് സക്കാത്ത് വാങ്ങാനെത്തിയ ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പിന്നാലെ ഈ അവസരം മുതലാക്കി കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കി മൃഗീയത ആവർത്തിച്ചു.
ഏപ്രില്‍ എട്ടിന് പടന്നയിലെ മുറിയില്‍വെച്ചാണ് കുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഏപ്രിൽ 19-ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചും പീഡനത്തിന് ഇരയാക്കിയതായി പരാതിയില്‍ ബോധിപ്പിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ ജയിലിലടച്ചു.