വിവിധ പദ്ധതികളിലെ അഴിമതി കണ്ടെത്തി റിപ്പോർട്ട് ചെയ്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റർ വിഭാഗം ഉദ്യോഗസ്ഥലെ സ്ഥലം മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. ഉത്തരവ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അടിസ്ഥാനസൗകര്യവികസനവും സാമൂഹികക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ ലിപുലമായ രീതിയിലുള്ള അഴിമതി സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തയാറാക്കിയവരെയാണ് സി എ ജി ഇടപെട്ട് സ്ഥലം മാറ്റിയത്. ഓഗസ്റ്റ് 14 നാണ് ഇതുസംബന്ധിച്ച രേഖകൾ പാർലമെൻ്റിൽ വെച്ചത്. ഇത് വിവാദമായതോടെ സി എ ജി ഇടപെട്ട് സപ്തംബർ 12 ഇവരെ കൂട്ടത്തോടെ സ്ഥലം മാറ്റി.
ദ്വാരക അതിവേഗപാത, ഭരത് മാല, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സി എ ജി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ മേശപ്പുറത്തുവെച്ച റിപ്പോർട്ട് തയ്യാറാക്കിയ സിഎജിയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഇരകള്‍”, ജയറാം രമേശ് ചൂണ്ടികാട്ടി.
അതിവേഗപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, ലക്ഷക്കണക്കിന് രൂപ മരിച്ചുപോയ രോഗികളുടെ പേരില്‍ നല്‍കിയതായും, ഏഴരലക്ഷത്തോളം ഗുണഭോക്താക്കളെ ഒരൊറ്റ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതായും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കണക്കുകളില്‍ കണ്ടെത്തി. പാവങ്ങളുടെ ചികിത്സാ തുകയാണ് അടിച്ചു മാറ്റിയത്.
കിലോ മീറ്ററിന് 18. 2 കോടിയിൽ തുടങ്ങി 281 കോടിയാക്കി ഉയർത്തി നൽകി
കരാറുകളിൽ 1400 ശതമാനം വരെ വർധന നൽകി. 3,600 കോടി രൂപ വകമാററി, എന്നിങ്ങനെ ഗുരുതമായ കണ്ടെത്തലുകൾ സി എ ജി ഓഡിറ്റർ വിങ്ങിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. ദ്വാരക എക്സ്പ്രസ് വേ പ്രോജക്ടിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് 18.2 കോടി രൂപ അനുവദിച്ചത് 281 കോടി രൂപയായി ഉയർത്തിയാതായി കണ്ടെത്തി. ഒഡിറ്റ് ആൻ്റ് അക്കൌണ്ട് സർവ്വീസിലെ ഉദ്യോഗസ്ഥരാണ് പ്രതികാര നടപടിക്ക് ഇരയായത്.

തങ്ങളുടെ അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നതാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയെന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്ത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് അടിയന്തരമായി റദ്ദാക്കി, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണമെന്നും അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
“മൗനത്തിന്റേയും ഭീഷണിയുടേയും മേലങ്കിയണിഞ്ഞ് തികച്ചുമൊരു മാഫിയ രീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. സര്‍ക്കാരിന്റെ അഴിമതി ആരെങ്കിലും തുറന്നുകാട്ടിയാല്‍ അവരെ വിരട്ടുകയും പുറത്താക്കുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ അഴിമതി മറച്ചുവെക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍നിന്ന് വെളിവാകുന്നതെന്നും ജയറാം രമേശ് പറഞ്ഞു.


