Friday, February 20, 2026

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു, അപകടം കല്യാണ വീട്ടിൽ നിന്നും മടങ്ങുമ്പോൾ

കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ പുല്‍കുഴിയില്‍ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന (70) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആമിന മരിച്ചത്. ചികിത്സയിലായിരുന്ന വാവാട് കണ്ണിപ്പുറായില്‍ സുഹറ (50) തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ മരണപ്പെട്ടിരുന്നു. സുഹറയുടെ സഹോദരി കണ്ണിപ്പുറായില്‍ മറിയ (65) അപകട ദിവസംതന്നെ മരണത്തിന് കീഴടങ്ങി.

ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

ഇവരുടെ ഒന്നിച്ചുണ്ടായിരുന്ന കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരക്കണ്ടിയില്‍ ഫിദ (23) എന്നിവര്‍ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...