പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി സജ് ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതി. നേരത്തെ 5 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആലുവ റൂറല്‍ എസ്.പി. വിവേക് കുമാര്‍ പറഞ്ഞു.
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ട്. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് എസ് പി വിവേക് പറഞ്ഞു.
പെണ്‍കുട്ടിയെ പ്ലൈവുഡ് കമ്പനിയുടെ പിറകില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് പീഡിപ്പിച്ചെന്നുമാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
പ്ലൈവുഡ് കമ്പനിയിലാണ് കുട്ടിയുടെ അച്ഛനും അമ്മയും ജോലി ചെയ്യുന്നത്. പ്ലൈവുഡ് കമ്പനിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ അമ്മയോട് പറഞ്ഞത്. ഇതിനെ തുടർന്നാണ് ലൈംഗികാതിക്രമം നടന്നതായി രക്ഷിതാക്കള്‍ക്ക് മനസിലാകുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തത്. ഈ കുടുംബവും ഉത്തരേന്ത്യയിൽ നിന്നുള്ളതാണ്.
പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംശയം തോന്നിയവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയാണ് അമ്മക്ക് സംശയമുണ്ടായിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല.


