വർഗ്ഗീയ വിഷം തീണ്ടി തീവണ്ടിയിൽ നാല് പേരെ വെടിവെച്ച് കൊന്ന പ്രതി കുറ്റകൃത്യം നടത്തിയത് മനപൂർവ്വം തന്നെയെന്ന് പൊലീസ്. സര്‍വീസ് തോക്കുപയോഗിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയടക്കം നാലുപേരെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു.
വർഗ്ഗീയ അന്ധത ബാധിച്ച പ്രതി ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം പറയുന്നു. ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-നായിരുന്നു മത ഭ്രാന്തനായ ഇയാളുടെ ആക്രമണം. താന്‍ ചെയ്യുന്നതിനെക്കുറിച്ച് ഇയാള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നുവെന്നും റെയില്‍വേ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മതം തിരഞ്ഞ് പിടിച്ച് വെടിവെച്ച് കൊല്ലുന്ന ദൃശ്യം
മുംബൈ ബോറിവിലി മജിസ്‌ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 1203 പേജുകളാണുള്ളത്. 150 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയെന്ന് റെയില്‍വേ പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ മൂന്നുപേരുടെ മൊഴി സി.ആര്‍.പി.സി. 164 വകുപ്പ് പ്രകാരമുള്ള മൊഴിയാണ് രേഖപ്പെടുത്തിയത്. ചേതന്‍ സിങ് ഇരകളെ തിരയുന്നതിൻ്റെ ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മുസ്‌ലിങ്ങളായ യാത്രക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതൻ സിങ് വകവരുത്തിയത്. കൊലപാതകം, മതങ്ങൾ തമ്മിലുള്ള വൈരാഗ്യം വളർത്തുക തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ പല വകുപ്പുകളാണ് ചേതൻ സിങ്ങിനെതിരേ ചേർത്തിരിക്കുന്നത്.
ചേതന്‍ സിങ്ങിന്റെ വെടിയേറ്റ് എ.എസ്.ഐ. ടീക്കാറാം അടക്കം നാലുപേർ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന്‍ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. വാക്കുതര്‍ക്കം പോലും ഉണ്ടായിരുന്നില്ലെന്നും പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും നേരത്തെ കണ്ടെത്തിയിരുന്നു .ട്രെയിന്‍ നമ്പര്‍ 12956 ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-ന് 5.23 മണിക്കാണ് പ്രതി മത വൈരം ബാധിച്ച് വെടി ഉതിർത്തത്.
കേസിന്റെ അവാദം നവംബർ രണ്ടിന് നടക്കും.


