കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമായി തുടരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്. രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്.
മുന്നു പേർ മരിച്ചു 12 പേർ ഐസിയുവിൽ
സ്ഫോടനത്തില്‍ ഇതുവരെ മൂന്നു പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം ഒരുമിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സ്ഫോടനം നടന്ന സ്ഥലത്ത് തന്നെ മരിച്ച സ്ത്രീക്ക് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിരുന്നു. സ്ഥിരീകരണത്തിനായി ഇവരുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധിക്കേണ്ടി വരും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നാലുപേരും ആംസ്റ്ററില്‍ രണ്ടുപേരും സണ്‍റൈസിലും മെഡിക്കല്‍ സെന്ററിലുമായി ആകെ 17 പേരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 12 പേര് ഐസിയുവിലാണെന്നും മന്ത്രി അറിയിച്ചു.