ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബ്രൂണയുടെ സാവോപോളോയിലുള്ള വീട് കൊള്ളയടിച്ചു.
മൂന്ന സംഘമാണ് ആയുധങ്ങളുമായി എത്തിയത് സമയം ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണോയുടെ മാതാപിതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ബന്ധകളാക്കിയ ശേഷം സായുധ സംഘം വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചു. അമ്മയെയും കുഞ്ഞിനെയും കണ്ടെത്താനാവാതെ സംഘം മോഷണം നടത്തുകയായിരുന്നു എന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വീട്ടില്‍നിന്ന് ശബ്ദമുയർന്നതോടെ സംശയം തോന്നി അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചത് രക്ഷയായി. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തു. മോഷ്ടിച്ച സാധനങ്ങളില്‍ പലതും പോലീസ് വീണ്ടെടുത്തു. സംഘത്തിലെ മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍തന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായിട്ടുള്ളത് ഇവരുടെ വീടും പരിസവുമായി ബന്ധമുള്ള 20 വയസ്സുകാരനാണ്.
കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്. പരിക്കേറ്റ് താരം ചികിത്സയിൽ തുടരുകയാണ്. മോഡലും ഫാഷൻ ഇൻഫ്ലുവൻസറുമാണ് ബ്രൂണോ ബിയാന്‍കാര്‍ഡി.


