സപ്ലൈകോ വഴി സർക്കാർ സബ്‌സിഡി നൽകി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കും. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചർച്ച ചെയ്ത് അനുമതി നല്‍കിയത്.
സബ്‌സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. നിലവിൽ സപ്ലൈകോക്ക് സർക്കാർ 1525 കോടി കുടിശ്ശിക നൽകാനുണ്ട്. ഇത് ഒന്നുകിൽ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം.
ചെറുപയർ, വൻ പയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവര പരിപ്പ്, കുറുവ അരി, കടല, മല്ലി, മുളക്, വെളിച്ചെണ്ണ, പഞ്ചസാര, പച്ചരി എന്നീ സാധനങ്ങളുടെ വിലയാണ് വർധിക്കുക.
2016-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷവും വാഗ്ദാനം പാലിച്ച് സബ്സിഡി നൽകി എങ്കിലും കൈ വിട്ടു.
സർക്കാർ നഷ്ടം നൽകണമെന്ന കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.

വരുംദിവസങ്ങളില്‍ 13 ഇന അവശ്യസാധനങ്ങളുടെയും വില ഉയരും. വർധന എത്രവേണം എന്ന കാര്യത്തിൽ ഭക്ഷ്യമന്ത്രിയാവും അന്തിമ തീരുമാനം കൈക്കൊള്ളുക.


